The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

കലോത്സവ സ്വാഗതഗാനത്തിന്  സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കല…

Kerala04 Jan 2025, 3:25 AM 36,648
കലോത്സവ സ്വാഗതഗാനത്തിന്  സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചേർന്ന് നാളെ (ജനുവരി 4) കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കും. ടാഗോർ തിയേറ്ററിൽ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദർശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദനം അറിയിച്ചു.\"\"


കേരളത്തിൻറെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തിൽ വ്യക്തമാക്കുന്നത്. അതിനാൽ നൃത്താവിഷ്‌ക്കാരത്തിലും ആ സമ്പൂർണ്ണതയുണ്ട്. വേഗത്തിലുള്ള അവതരണഗാനമാണ് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ചടുലമായ ചുവടുകളാണ് നൃത്തത്തിലുമുള്ളത്. കലാരൂപങ്ങളുടെ നൃത്താവിഷ്‌ക്കാരം പുതുമയോടെയും സമ്പൂർണ്ണതയോടെയും അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് നൃത്താധ്യാപകൻ കലാമണ്ഡലം തുളസികുമാർ പറഞ്ഞു.


കേരളത്തിന്റെ തനത് കലകൾ ഉൾപ്പെടെ നിരവധി കലാരൂപങ്ങളുടെ പരിശ്ഛേദമാണ്  നൃത്താവിഷ്‌ക്കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ കഥകളി, മോഹിനിയാട്ടം, എന്നിവ കൂടാതെ ഭരതനാട്യം കുച്ചുപ്പുടി, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങൾ ഗാനത്തിനനുസരിച്ച് നൃത്തത്തിൽ കോർത്തിണക്കിയിട്ടുണ്ട്.


ചടുലമായ ചുവടുകളോടെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്താവിഷ്‌ക്കാരമാണ് കലാമണ്ഡലത്തിലെ അധ്യാപകർ ഒരുക്കിയിട്ടുള്ളത്. 44 വിദ്യാർത്ഥികളാണ് നൃത്തത്തിന് ചുവടുവയ്ക്കുന്നത്. ഇതിൽ 28 പേർ കലാമണ്ഡലം വിദ്യാർത്ഥികളാണ്. ബാക്കി പതിനാറു പേർ തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ്. കലാമണ്ഡലം രജിത രവി, കലാമണ്ഡലം തുളസികുമാർ, കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ലതിക എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.


Share this story

Share

Related Stories