The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാർക്കറ്റ്

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാർക്കറ്റ് ഒരുങ്ങുന്നു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു പ്രധാന ഘടകമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്ക…

Kerala09 Dec 2024, 11:05 PM 39,389
ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാർക്കറ്റ്

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാർക്കറ്റ് ഒരുങ്ങുന്നു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു പ്രധാന ഘടകമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് (കെ.എഫ്.എം. 2) 11 മുതൽ 13 വരെ നടക്കും. 11ന് രാവിലെ 11ന് കലാഭവവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.


ചലച്ചിത്ര മേഖലയിലെ ആഗോളപ്രശസ്തർ പങ്കെടുക്കുന്ന കെ.എഫ്.എം. 2, സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.


തിരുവനന്തപുരം ടാഗോർ തിയറ്റർ പരിസരം, ചിത്രാഞ്ജലി സ്റ്റുഡിയോ, കലാഭവൻ തിയറ്റർ എന്നിവയാണ് കെഎഫ്എം-2ന്റെ  വേദികൾ. വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫിലിം പ്രൊഫെഷണലുകൾ കെ.എഫ്.എം. 2വിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തും.


കെഎഫ്എം രണ്ടാം പതിപ്പിൽ ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ് എന്നീ ഘടകങ്ങളാണുള്ളത്. പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്‌കോ ഫുനാറ്റോ, ബാരന്റ്‌സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി നിർമാതാക്കൾക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കും.


വിശ്വപ്രശസ്ത ഛായാഗ്രാഹക ആഗ്‌നസ് ഗൊഥാർദ് നേതൃത്വം നൽകുന്ന സിനിമാറ്റോഗ്രഫി ശിൽപ്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശിൽപ്പശാല എന്നിവ മുഖ്യ ആകർഷണങ്ങളാണ്.


ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റർ ക്ലാസ്, പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റർക്ലാസ്, കെ സെറാ സെറാ വിർച്വൽ പ്രൊഡക്ഷൻസിന്റെ സിഇഒ യൂനുസ് ബുഖാരിയുടെ വിർച്വൽ പ്രൊഡക്ഷൻ മാസ്റ്റർ ക്ലാസ്, പ്രശസ്ത ചലച്ചിത്ര സംയോജകൻ ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മാസ്റ്റർ ക്ലാസ്, അജിത് പത്മനാഭിന്റെ ഇമേഴ്‌സീവ് ടെക്‌നോളജി ഫോർ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റർ ക്ലാസ്, എക്‌സ്റ്റെന്റഡ് റിയാലിറ്റി കൺസൽറ്റന്റ് ലോയിക് ടാൻഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്‌സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റർ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. കെഎഫ്എം-2ന്റെ ഭാഗമായ ഇൻ കോൺവർസേഷൻ സെഷനിൽ ഷാജി എൻ. കരുൺ, ഗോൾഡ സെലം, ആഗ്‌നസ് ഗൊഥാർദ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ, രവി കൊട്ടാരക്കര, അനിൽ മെഹ്ത, പൂജ ഗുപ്‌തെ, സുരേഷ് എറിയട്ട്, രവിശങ്കർ വെങ്കിടേശ്വരൻ, മനു പാവ, ആശിഷ് കുൽക്കർണി എന്നിവർ വ്യത്യസ്ത വിഷയങ്ങളിലുള്ള സംഭാഷണങ്ങളിലൂടെ ഡെലിഗേറ്റുകളുമായി അറിവും ആശയവും പങ്കുവയ്ക്കും.


Share this story

Share

Related Stories