The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

അംബേദ്കർ ഗ്രാമ വികസന പദ്ധതി; ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനം: മന്ത്രി

1000 കോടി രൂപയോളം ബേപ്പൂർ മണ്ഡലത്തിൽ ചെലവഴിക്കാൻ സാധിച്ചതായി മന്ത്രിഅംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനമാണെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ്…

Kerala08 Jan 2024, 9:10 PM 23,659
അംബേദ്കർ ഗ്രാമ വികസന പദ്ധതി; ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനം: മന്ത്രി

1000 കോടി രൂപയോളം ബേപ്പൂർ മണ്ഡലത്തിൽ ചെലവഴിക്കാൻ സാധിച്ചതായി മന്ത്രി


അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 1000 പട്ടികജാതി കോളനികളുടെ വികസനമാണെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.


കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പടിക്കത്താഴം കോളനി വികസന പ്രവർത്തി പൂർത്തീകരണത്തിന്റേയും കൈതവളപ്പ് കോളനി വികസന പ്രവൃത്തിയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


കുറഞ്ഞത് 25 പട്ടികജാതി വിഭാഗക്കാരുള്ള കോളനികളുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപവരെയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് കീഴിൽ അനുവദിക്കുക. സംസ്ഥാനത്താകെ 1000 പട്ടികജാതി കോളനികളുടെ വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബേപ്പൂർ നിയോജക മണ്ഡലത്തിൽ മൂന്ന് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തനമാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


പട്ടികജാതി-പട്ടികവർഗ-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേരളത്തിൽ മികച്ച പരിഗണനയാണ് ലഭിക്കുന്നത്. 2023-24 ലെ ബജറ്റിൽ 30,370 കോടി രൂപയാണ് പ്ലാൻ ഔട്ട്ലേ ഉണ്ടായിരുന്നത്. ഇതിൽ 2979.40 കോടി രൂപ പട്ടികജാതി വിഭാഗത്തിന്റെ വികസന ക്ഷേമ പ്രവർത്തങ്ങൾക്കായി വകയിരുത്തി. ഇത്രയും ഉയർന്ന തുക ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും വകയിരുത്തിയിട്ടില്ല. ഇതിന് പുറമേ കേന്ദ്ര പദ്ധതികൾക്കുള്ള സംസ്ഥാന വിഹിതമായ 111.20 കോടി രൂപ ഉൾപ്പെടെ 3063.60 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ചെലവഴിക്കാൻ പോകുന്നത്. ലൈഫ് പദ്ധതിക്ക് കീഴിൽ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തമായി പാർപ്പിടം എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.പട്ടികജാതി വികസന വകുപ്പ് മുഖേന എസ്.സി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയിലൂടെ കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പടിക്കത്താഴം കോളനിയിൽ 13 ഫുട്പാത്ത്, രണ്ട് റോഡ്, 17 എസ്.സി വീടുകൾക്ക് അറ്റകുറ്റപ്പണി, 44 വീടുകൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ എന്നീ പ്രവർത്തികൾ പുർത്തീകരിച്ചിട്ടുണ്ട്.


കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി. നിർമ്മിതി കേന്ദ്രം അസി. എൻജിനീയർ സീന റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത പൂക്കാടൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രവീൺ ശങ്കരത്ത്, സുധ അനിൽകുമാർ, വി എസ് അജിത, വിമ്മി ഏറുകാട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ഷാജി സ്വാഗതവും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ ടി ബിന്ദു നന്ദിയും പറഞ്ഞു


Share this story

Share

Related Stories