The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ആസ്പിരേഷണല്‍ ജില്ലാ-ബോക്ക് പ്രോഗ്രം സമ്പൂര്‍ണത അഭിയാന്‍ ക്യാമ്പയിന്‍ ജില്ലാ തല ലോഞ്ചിങ്

നീതി ആയോഗിന്റെ നേതൃത്വത്തില്‍ ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടില്‍ നടത്തുന്ന സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയുടെ ജില്ലാ തല ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്ക…

Kerala06 Jul 2024, 3:55 AM 27,813
ആസ്പിരേഷണല്‍ ജില്ലാ-ബോക്ക് പ്രോഗ്രം സമ്പൂര്‍ണത അഭിയാന്‍ ക്യാമ്പയിന്‍ ജില്ലാ തല ലോഞ്ചിങ്

നീതി ആയോഗിന്റെ നേതൃത്വത്തില്‍ ആസ്പിരേഷണല്‍ ജില്ലയായ വയനാട്ടില്‍ നടത്തുന്ന സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയുടെ ജില്ലാ തല ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.  ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളുടെ പൂര്‍ത്തികരണം വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയണമെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ക്യാമ്പയിന്‍ നടത്തി വരികയാണ്.


ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ കീഴില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ഫണ്ടില്‍ നിന്നും നിരവധി പ്രവൃത്തികള്‍ ജില്ലയില്‍ നടക്കുന്നുണ്ട്. കൂടുതല്‍ ഫണ്ടുകള്‍ക്കായി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മികച്ച പൊജക്ടുകള്‍ തയ്യാറാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായിരുന്നു.


കേരളത്തിലെ ഏക ആസ്പിരേഷന്‍ ജില്ലയായ വയനാട്ടില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ സൂചകങ്ങളുടെ പൂര്‍ത്തികരണം ഏത് രീതിയില്‍ മുന്നോട്ടുപോകണമെന്നതിനെ കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. പരിപാടിയില്‍ ‘ആരോഗ്യം നമുക്കായി’ പദ്ധതിയുടെ വീഡിയോ ലോഞ്ചിങ് സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു.


അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ് സമ്പൂര്‍ണതാ അഭിയാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീതി ആയോഗ് കണ്‍സള്‍ട്ടന്റ് ദിയ ജോര്‍ജ് സമ്പൂര്‍ണതാ അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. പി.ഐ.ഇ.എം.ഡി അണ്ടര്‍ സെക്രട്ടറി ഡോ. ശശികുമാര്‍ ബ്ലോക്ക് ഡെവലപ്മെന്റ് സ്ട്രാറ്റജി അവലോകനം നടത്തി.  തുടര്‍ന്ന് സമ്പൂര്‍ണ്ണത അഭിയാന്‍ ക്യാമ്പയിനെ കുറിച്ച് പൊതു ചര്‍ച്ചയും നടന്നു. രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ട് വരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടി ഭാരത സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ചതാണ് ആസ്പിരേണല്‍ ജില്ലാ പദ്ധതി.


ആരോഗ്യ- പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജല വിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതിയുടെ കീഴില്‍ വിലയിരുത്തുന്നത്. പിന്നാക്ക ജില്ലകളെ ദ്രുതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  കല്‍പ്പറ്റ ഇന്ദ്രിയ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, മാനന്തവാടി ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്‍ രത്നേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ്, ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories