The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ആറ്റുകാൽ പൊങ്കാല: അവലോകന യോഗം ചേർന്നു

മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ആറ്റുകാൽ ക്ഷേത്രം ആഡിട്ടോറിയത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്നു. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാല…

Kerala20 Feb 2025, 5:40 PM 29,794
ആറ്റുകാൽ പൊങ്കാല: അവലോകന യോഗം ചേർന്നു

മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ആറ്റുകാൽ ക്ഷേത്രം ആഡിട്ടോറിയത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്നു. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഫ്‌ളക്‌സ് ബോർഡുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ പൂർണമായും ഒഴിവാക്കണമെന്നും മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ ഈഞ്ചയ്ക്കലിൽ നടപ്പിലാക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.


പരിസരവാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് പാസുകൾ നൽകുന്നതിന് നടപടിയെടുക്കണമെന്നും ഭക്തർക്കായി പന്തൽ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചു. ഇ- ടോയ്‌ലെറ്റുകളുടെ എണ്ണം കൂട്ടണം. മുൻ വർഷത്തിൽ നിന്നും കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.


കിള്ളിയാറിന്റെ കടവിലും പരിസരത്തും കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കണമെന്നും ഇവിടങ്ങളിലെ ശുചിത്വം ഉറപ്പനാകണമെന്നും നിർദ്ദേശിച്ചു’. ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികൾ എക്സൈസും പോലീസും സ്വീകരിക്കണം. ശുചീകരണ നടപടികൾക്കായി തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സഹകരിച്ചു പ്രവർത്തിക്കണം. ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ്, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തന ഏകോപനം ഉണ്ടാവണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജലസ്രോതസുകൾ ഉൾപ്പടെ പരിശോധിച്ച് കുടിവെള്ളം പരിശോധന കർശനമാക്കണം. എല്ലാ വാർഡുകളിലും ഉപയോഗിക്കാനാവുന്ന രീതിയിൽ സന്നദ്ധ സംഘടനകളുടെ ഉൾപ്പടെയുള്ള ആംബുലൻസ് സേവനങ്ങൾ ക്രമീകരിക്കണം. പരിചയസമ്പന്നരായ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കണം.


വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി. ശ്രദ്ധിക്കണം. ബസ് സർവീസുകൾ വർധിപ്പിക്കണം. ജലലഭ്യതയ്ക്കുള്ള സംവിധാനങ്ങൾ വാട്ടർ അതോറിറ്റി ഉറപ്പാക്കണമെന്നും കൺട്രോൾ റൂം സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.


ദേവസ്വം സ്പെഷ്യൽ സെക്രട്ടറി ഡി. സജിത്ത് ബാബു, കളക്ടർ അനുകുമാരി, കമ്മീഷണർ തോംസൺ ജോസ്,  സബ് കളക്ടർ ആൽഫ്രഡ് ഒ.വി., ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ, ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികളായ ചെയർമാൻ വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


Share this story

Share

Related Stories