The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

അയ്യങ്കാളി ഹാൾ – ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്…

Kerala18 Jan 2024, 2:18 AM 36,224
അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
അയ്യങ്കാളി ഹാൾ – ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍. നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി KRFB നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി.

യൂണിവേഴ്സിറ്റി കോളജ് ഭാഗം ഒന്നും രണ്ടും സോൺ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാൻ ആണ് പദ്ധതി. സോണ്‍ 1-ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍,
പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജ്ജിംഗ് സെൻ്റർ,സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്റ്റേഷനുകള്‍ എന്നീ പ്രവർത്തികൾ ഉണ്ടാകും.

സോണ്‍-2 ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്‌കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്‌സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം , സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, ബൈസിക്കിള്‍ പോയിന്റ്, സ്മാര്‍ട്ട് ടോയിലറ്റുകള്‍, എല്‍ ഇ ഡി ഇന്ററാക്ടീവ് ഫ്‌ലോര്‍, ബൊള്ളാര്‍ഡ് ലൈറ്റ്‌സ് എന്നിവ സ്ഥാപിക്കാന്‍ ആണ് പദ്ധതി.

സോണ്‍-3ല്‍ – കോബിള്‍ സ്റ്റോണ്‍/ആന്റി സ്‌കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്‌സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം, മോഷന്‍ സെന്‍സിംഗ് ടൈല്‍സ്, പര്‍ഗോള, കോയി ഫിഷ് ഡ്രെയിന്‍, ഗ്യാലറി സീറ്റിംഗ്, പോസ്റ്റ് ടോപ്പ് ലാമ്പ്, ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോണ്‍ നാലില്‍ ആന്റി സ്‌കിഡ് ടൈല്‍സ്, പ്ലാന്റര്‍ ബോക്‌സ്, ഇരിപ്പിടങ്ങള്‍, പോസ്റ്റ് ടോപ്പ് ലാമ്പ്, ട്രാഫിക് ഐലന്റ് , ലാന്റ് സ്‌കേപ്പിംഗ് എന്നിവയും സജ്ജമാക്കും

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തി വിലയിരുത്തി. നിലവില്‍ ഈ റോഡില്‍ ഓട നിര്‍മ്മാണം, അണ്ടര്‍ഗ്രൗണ്ട് പവര്‍ ഡെക്ടുകള്‍ സ്ഥാപിക്കല്‍,ഇന്‍സ്‌പെക്ഷന്‍ ചേമ്പറുകളുടെ നിര്‍മ്മാണം, കൂടിവെള്ള പൈപ്പുകള്‍ ഡെക്ടുകളില്‍ (അണ്ടര്‍ഗ്രൗണ്ട്) സ്ഥാപിക്കുക, ആര്‍ സി ഡെക്ടുകളുടെ നിര്‍മ്മാണം, 10.5 മീറ്റര്‍ വീതിയില്‍ DBM,BC ഉപയോഗിച്ച് റോഡ് സര്‍ഫസിംഗ് എന്നീ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ച് 1 ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമാകും മാനവീയം മോഡല്‍ വികസന പദ്ധതികള്‍ നടപ്പാക്കുക.

Share this story

Share

Related Stories