The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

വിശാലിൽ 30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവ്

തമിഴ് സിനിമാ നടനും നിർമാതാവുമായ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിന്‍റെ നിർമാണത്തിനായി ഗോപുരം ഫിലിംസിന്‍റെ അൻപു ചെഴിയനിൽ നിന്ന് 21.29 കോടി രൂപ വായ്പയെടുത്…

Kerala11 Jun 2025, 5:05 AM 11,233
വിശാലിൽ  30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവ്
തമിഴ് സിനിമാ നടനും നിർമാതാവുമായ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിന്‍റെ നിർമാണത്തിനായി ഗോപുരം ഫിലിംസിന്‍റെ അൻപു ചെഴിയനിൽ നിന്ന് 21.29 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ, 30% പലിശയോടു കൂടി 30.05 കോടി രൂപ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

2019-ൽ വിശാൽ ലൈക്ക പ്രൊഡക്ഷൻസുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. അതനുസരിച്ച് അൻപു ചെഴിയന്‍റെ വായ്പ ലൈക്ക ഏറ്റെടുത്തു. വിശാലിന്റെ നിർമാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിയുടെ ഭാവി ചിത്രങ്ങളുടെ അവകാശങ്ങൾ വായ്പ തീർക്കുന്നതുവരെ ലൈക്കയ്ക്ക് നൽകാമെന്ന് ധാരണയായിരുന്നു ഇത്. എന്നാൽ, വിശാൽ ഈ കരാർ ലംഘിച്ച് ‘വീരമേ വാഗൈ സൂടും’ എന്ന ചിത്രത്തിന്റെ അവകാശങ്ങൾ മറ്റൊരു കമ്പനിക്ക് വിറ്റതായി ലൈക്ക ആരോപിച്ചു. ഇതിനെ തുടർന്നാണ് 2021-ൽ ലൈക്ക പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

കോടതി നടപടികളുടെ തുടക്കത്തിൽ, വിശാലിനോട് 15 കോടി രൂപ സെക്യൂരിറ്റിയായി നിക്ഷേപിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, വിശാൽ തന്റെ ആസ്തി വിവരങ്ങൾ സമർപ്പിക്കുന്നതിലും കോടതി നിർദേശങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തി. കൂടാതെ, തന്‍റെ കൈയ്യില്‍ പണമില്ലെന്ന് വിശാൽ വാദിച്ചു. അതേ ദിവസം മറ്റൊരു നിർമാണ കമ്പനിയിൽ നിന്ന് 1 കോടി രൂപ സ്വീകരിച്ചതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.

തുടര്‍ന്ന് വിശാലിന്‍റെ നിസഹരണത്തെ കോടതി ശക്തമായി വിമർശിച്ചു. അതേ സമയം വിശാൽ, 30% പലിശനിരക്ക് അന്യായമാണെന്നും തമിഴ്‌നാട് പലിശ നിരോധന നിയമം 2003-ന്റെ ലംഘനമാണെന്നും വാദിച്ചെങ്കിലും, കോടതി ഈ വാദം തള്ളി. വൻതുകകൾ വായ്പ എടുക്കുന്നവർക്ക് ഈ നിയമം ബാധകമല്ലെന്നും വിശാൽ 30% പലിശ നൽകാൻ കരാറിൽ ഒപ്പിട്ടതിനാൽ അത് നിയമപരമായി ബാധ്യതയുള്ളതാണെന്നും കോടതി വ്യക്തമാക്കി.

നടന്‍റെ കേസിലെ പെരുമാറ്റം "ഒഴിഞ്ഞുമാറുന്നതും" "നീതിയോട് അനുസരണക്കേട് കാണിക്കുന്നതും" ആണെന്ന് വിമർശിച്ച ജസ്റ്റിസ് പി.ടി. ആശ, വിശാൽ നൽകിയ 2.6 കോടി രൂപ അന്തിമ തുകയിൽ ക്രമീകരിക്കുമെന്നും ലൈക്കയുടെ കോടതി ചെലവുകൾ വഹിക്കാനും വിശാലിനോട് നിർദേശിച്ചു.

Share this story

Share

Related Stories