The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

കലാലയങ്ങളിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷത്തിന് ഊന്നൽ: ഡോ ആർ ബിന്ദു

 നവ വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കുന്നതിന് കലാലയങ്ങളിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  വിദ്യ…

Kerala26 Sep 2024, 11:20 PM 21,265
കലാലയങ്ങളിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷത്തിന് ഊന്നൽ: ഡോ ആർ ബിന്ദു

 നവ വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കുന്നതിന് കലാലയങ്ങളിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  വിദ്യാർത്ഥികൾക്ക് അക്കാദമിക വൈദഗ്ധ്യവും തൊഴിൽ നൈപുണ്യവും നൽകി നൂതനാശയങ്ങളിലൂടെ വ്യാവസായിക മേഖലക്കനുയോജ്യരാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുന്നു മന്ത്രി.\"\"


          സാങ്കേതിക വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ അഞ്ഞൂറോളം ഇൻകുബേറ്ററുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യംഗ് ഇന്നൊവേഷൻ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്. മികച്ച ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്നതിന് അഞ്ചു ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകുന്നുണ്ട്. നോളജ് മിഷനും കേരള സ്റ്റാർട്ട് മിഷനും വിദ്യാർത്ഥികൾക്ക് സാങ്കേതിക സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നുണ്ട്. ഉന്നത വിഭ്യാഭ്യാസമേഖലയിൽ പ്രത്യേകിച്ച്  സാങ്കേതിക വിദ്യാഭ്യാസത്തിന്  കൂടുതൽ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.\"\"


          കഴിഞ്ഞ നാലു വർഷത്തിനിടെ  ആറായിരം കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വിനിയോഗിച്ചത്. കിഫ്ബി, പ്ലാൻ ഫണ്ട്, റൂസോ പദ്ധതി എന്നിവയിലൂടെ രണ്ടായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തി. കൈമനം പോളിടെക്നിക് കോളേജിൽ 5.80 കോടി രൂപ ചെലവഴിച്ചാണ് പുതിയ  അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്.  3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.


          സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ഷാലിജ് പി ആർ അദ്ധ്യക്ഷനായി. പോളിടെക്നിക് പ്രിൻസിപ്പൽ ബീന എസ് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ മുത്തുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കൺട്രോളർ വി വി റേ, പി ടി എ വൈസ് പ്രസിഡന്റ് റ്റി വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories