The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ഗാന്ധിയെ അറിയാന്‍ സിനിമ കാണേണ്ട ആവശ്യം 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്' വിദ്യാര്‍ത്ഥിക്ക്: മോദിയെ പരിഹസിച്ച് രാഹുല്‍

1982 ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. ഗാന്ധിയെ അറിയാന്‍ ഒരു സിനിമ കാണേ…

Kerala30 May 2024, 3:52 AM 45,810
ഗാന്ധിയെ അറിയാന്‍ സിനിമ കാണേണ്ട ആവശ്യം 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്' വിദ്യാര്‍ത്ഥിക്ക്: മോദിയെ പരിഹസിച്ച് രാഹുല്‍

1982 ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. ഗാന്ധിയെ അറിയാന്‍ ഒരു സിനിമ കാണേണ്ട ആവശ്യം ഒരു എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കേയുള്ളൂവെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

1982 ന് മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്ത ലോകത്തിലെ എവിടെയാണ് പുറത്തുപോകാന്‍ ഇരിക്കുന്ന പ്രധാനമന്ത്രി ജിവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു. മഹാത്മാഗാന്ധിയുടെ പൈതൃകം തര്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. അദ്ദേഹത്തിന്റെ സര്‍ക്കാരാണ്. അവരാണ് വാരാണസിയിലെയും ഡല്‍ഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ തകര്‍ത്തത് എന്നും ജയറാം രമേശ് വിമര്‍ശിച്ചു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗാന്ധിയുടെ പിന്‍തുടര്‍ച്ചക്കാരും അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പിന്‍തുടര്‍ച്ചക്കാരും തമ്മിലുള്ള പോരാട്ടമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ മുഖമുദ്രയാണിത്. മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം അവര്‍ക്ക് മനസ്സിലാവില്ലെന്നും ജയറാം രമേശ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.

'മഹാത്മ ഗാന്ധി ഒരു മഹത് വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ?. എന്നാല്‍ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. 'ഗാന്ധി' സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാന്‍ ലോകം താല്‍പര്യം കാണിച്ചത്' എന്നായിരുന്നു മോദി അഭിമുഖത്തില്‍ പറഞ്ഞത്.

Share this story

Share

Related Stories