The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

സേവനങ്ങൾക്കും സംരംഭങ്ങൾക്കുമായി കാലിക്കറ്റ് സർവകലാശാലയിൽ നാല് കെട്ടിടങ്ങൾ

മന്ത്രി പി.എ. മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തുഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാറെന്നും തൊഴിൽ നൈപുണ്യ രംഗത്ത് സംസ്ഥാനം മുന്നേറുകയാണെന്നും സംസ്ഥാന പൊതുമ…

Kerala17 Jan 2024, 6:20 PM 51,470
സേവനങ്ങൾക്കും സംരംഭങ്ങൾക്കുമായി കാലിക്കറ്റ് സർവകലാശാലയിൽ നാല് കെട്ടിടങ്ങൾ

മന്ത്രി പി.എ. മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു


ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാറെന്നും തൊഴിൽ നൈപുണ്യ രംഗത്ത് സംസ്ഥാനം മുന്നേറുകയാണെന്നും സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും സംരംഭകർക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കിഫ്ബി ഉൾപ്പെടെയുള്ളവയുടെ ഫണ്ടുകൾ പ്രയോജനപ്പെടുത്തി 700 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. 750 കോടിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിരവധി പുതു തലമുറ കോഴ്സുകൾ ആരംഭിക്കുക വഴി തൊഴിൽ നൈപുണ്യ രംഗത്ത് സംസ്ഥാനം മുന്നേറുകയാണ്. സമഗ്രമേഖലകളിലുമുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ ആരൊക്കെ മറച്ചു പിടിച്ചാലും ജനങ്ങൾ മനസിലാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


പരീക്ഷാഭവനിലെ സ്റ്റുഡന്റ്‌സ് സർവീസ് ഹബ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ-ഡയറക്ടറേറ്റ് ഓഫ് റിസർച്ച് (ഐ.ക്യു.എ.സി.-ഡി.ഒ.ആർ.), നൂതന സംരഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്‌നോളജി ബിസിനസ്സ് ഇൻക്യൂബേറ്റർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി (ടി.ബി.ഐ.-ഐ.ഇ.ടി.), സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് എന്നിവയുടെ കെട്ടിടങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.


സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ  നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‍വിൻ സാരംജ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ ഖലീമുദീൻ, എൽ.ജി ലിജീഷ്, ഡോ: കാവുംബായി ബാലകൃഷ്ണൻ , ഡോ.ടി വസുമതി, പ്രൊഫ.പി.പി പ്രത്യുമ്നൻ, ഡോ റിച്ചാർഡ് സ്കറിയ, സെനറ്റ് അംഗങ്ങളായ ഡോ: ബി.സ് ഹരികുമാരൻ തമ്പി , ഡോ: കെ മുഹമ്മദ് ഹനീഫ, ഡോ: പി.എ ബേബിശാരി, വി.എസ്. നിഖിൽ, യു.യു.സി ടി. സ്നേഹ, സി.എസ് യു ചെയർമാൻ കെ.ജോബിഷ് , യൂണിവേഴ്സിറ്റി എന്‍ജിനീയർ ജയൻ പാടശ്ശേരി, ക്യൂബെറി സൊലൂഷൻ കോ.ഒപ്പറേറ്റീവ് സെയിൽസ് മാനേജർ എസ് വിബിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories