The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

പ്രൊബേഷൻ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സർക്കാർ

ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിന് ശേഷവും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാ…

Kerala16 Jun 2025, 3:05 AM 37,940
പ്രൊബേഷൻ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സർക്കാർ

ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിന് ശേഷവും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.


ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന വിചാരണ തടവുകാരുടെയും കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നവരുടെയും പുനരധിവാസം, ഗവ. അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്ററുകൾ മുഖേന നടപ്പാക്കുന്ന മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസം തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്.


➣ സ്വയംതൊഴിൽ ധനസഹായം: മുൻ കുറ്റവാളികൾക്ക്/തടവുകാർക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാർ ധനസഹായം നൽകുന്നു. ഇത് അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്നു. ഈ ഇനത്തിൽ 4,65,000 രൂപ ചെലവഴിച്ചു.


➣ വിദ്യാഭ്യാസ ധനസഹായം: തടവുകാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ ധനസഹായ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 6,27,000 രൂപ അനുവദിച്ചു. കൂടാതെ, അതിക്രമത്തിനിരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായമായി 73,000 രൂപയും നൽകി.

തടവുകാരുടെ പെൺമക്കൾക്ക് വിവാഹ ആവശ്യങ്ങൾക്കായി ധനസഹായം നൽകുന്ന പ്രത്യേക പദ്ധതിയും നിലവിലുണ്ട്. തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കാനായി 10,35,000 രൂപ നൽകി.


➣ നേർവഴി പദ്ധതി: കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള സ്ഥാപനേതര സംവിധാനമെന്ന നിലയിൽ ‘നേർവഴി’ പദ്ധതി ആവിഷ്‌കരിച്ചു. ഇതിലൂടെ 2.02 കോടി രൂപ ചെലവഴിച്ചു. ഈ പദ്ധതി സാമൂഹിക പ്രതിരോധം ലക്ഷ്യമിട്ടുള്ള ഇടപെടലുകൾക്ക് ഊന്നൽ നൽകുന്നു.


➣ മാനസികാരോഗ്യ പഠനം, പുനരധിവാസം: ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന വിചാരണ തടവുകാരുടെയും, കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരുന്നവരുടെയും പുനരധിവാസം ഉറപ്പാക്കുന്നു. സർക്കാർ അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്ററുകൾ വഴി മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നു. വനിതാ തടവുകാരുടെ മാനസികാരോഗ്യം സംബന്ധിച്ച് CSESS (Centre for Socio-Economic Studies) വഴി പഠനം ആരംഭിച്ചിട്ടുണ്ട്.


➣ മിത്രം പദ്ധതി: സാമൂഹ്യ പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘മിത്രം’ പദ്ധതി, മുൻതടവുകാർ, പ്രൊബേഷണർമാർ, തടവുകാരുടെ ആശ്രിതർ, അതിക്രമത്തിന് ഇരയായവർ/അവരുടെ ആശ്രിതർ, യുവ കുറ്റാരോപിതർ എന്നിവർക്ക് തൊഴിൽ പരിശീലനം നൽകാനും ജോലി ഉറപ്പാക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പ്രാപ്തരാക്കാനും ധനസഹായം അനുവദിക്കുന്നു. ഈ പദ്ധതിക്കായി 38,000 രൂപ ചെലവഴിച്ചു.


➣ തണലിടം പദ്ധതി: കുടുംബമോ ബന്ധുമിത്രാദികളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത പ്രൊബേഷണർമാർ, മുൻതടവുകാർ, കേസിൽ പെട്ട് താമസിക്കാൻ ഇടമില്ലാതെ വിചാരണ നേരിടുന്നവർ, ജയിലിൽ നിന്ന് വിവിധ അവധിയിൽ പുറത്തിറങ്ങുന്നവർ തുടങ്ങിയവർക്ക് ഇടക്കാല സംരക്ഷണ കേന്ദ്രമായി ‘തണലിടം’ എന്ന പേരിൽ പ്രൊബേഷൻ ഹോമുകൾ ആരംഭിച്ചു.


ഈ പദ്ധതികളിലൂടെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ ശിക്ഷിച്ചു മാത്രം ഒതുക്കാതെ, അവരെ സമൂഹത്തിന് ഉപകാരപ്രദമായ വ്യക്തികളാക്കി മാറ്റാനും, പുതുജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം നൽകാനും വഴിയൊരുക്കുന്നു. കുറ്റകൃത്യനിരക്ക് കുറയ്ക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും ഇതേറെ സഹായകമാണ്.


കരുത്തോടെ കേരളം- 56


Share this story

Share

Related Stories