The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

വയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇരയായവർക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇത…

Kerala07 Aug 2024, 4:15 AM 41,869
വയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇരയായവർക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആർക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.


വയനാട് ദുരന്തത്തിൽ കാണാതായവരെ മുഴുവൻ കണ്ടെത്താനുള്ള ശ്രമം തുടരും. തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സായുധ സേനകളുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തി ഐഡൻറിറ്റി സ്ഥിരീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുകയാണ്.  പുതിയ ക്രിമിനൽ നിയമ സംഹിതയുടെ വെളിച്ചത്തിൽ ഡി.എൻ.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും.


ചാലിയാർ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവർത്തനങ്ങളും ശക്തമാക്കാനും ഇന്ത്യൻ നേവി, ഇന്ത്യൻകോസ്റ്റ് ഗാർഡ് എന്നിവരുമായി ചർച്ച ചെയ്ത് മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും മന്ത്രിസഭാ ഉപസമിതി യോഗം നിർദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതൽ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.


ഗുരുതരമായ കേടുപാടുകൾ സംഭവിച്ച, തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന്  പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് തീരുമാനിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ  ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.


ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ ഉരുൾജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊർജിതമായ തെരച്ചിലും നിരീക്ഷണവും തുടരുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല്, നിലമ്പൂർ വരെ ചാലിയാർ കേന്ദ്രീകരിച്ചുമാണ് ചൊവ്വാഴ്ച തെരച്ചിൽ നടന്നത്. ചൂരൽമല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേർ കഴിയുന്നു. സ്‌കൂൾ കെട്ടിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുമ്പോൾ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി വീണ്ടെടുക്കാൻ സാധിക്കുമെങ്കിൽ  പോലീസിന്റെ സാന്നിധ്യത്തിൽ ഇതിന് അവസരം ഒരുക്കും. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവർത്തകരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. ക്യാമ്പുകളിൽ കഴിയുന്നവർക്കും തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കും, സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിൻറ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇൻറർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്റെ (ഐ.എം.സി.ടി) സന്ദർശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റിലീഫ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും സിം കാർഡും കണക്ടിവിറ്റിയും നൽകും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. മുണ്ടക്കൈ,  ചൂരൽമല ദുരന്ത ബാധിത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോളിംഗും ശക്തിപ്പെടുത്തി. നഷ്ടമായ രേഖകളുടെ വിവരശേഖരണം നടന്നു വരുന്നു. രേഖകൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷൻ, പഞ്ചായത്തുകൾ എന്നിവയെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനമൊരുക്കും. സർട്ടിഫിക്കറ്റുകളുടെ വീണ്ടെടുപ്പ് സുഗമമാക്കുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.


Share this story

Share

Related Stories