The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

അരിമ്പൂരില്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്വന്തമായി ബെയിലിംഗ് മെഷീന്‍ സജ്ജം

അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷന്&#x20…

Kerala11 Jan 2024, 4:25 PM 46,849
അരിമ്പൂരില്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്വന്തമായി ബെയിലിംഗ് മെഷീന്‍ സജ്ജം

അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, സ്വച്ച് ഭാരത് മിഷന്‍ ഫെയ്‌സ് രണ്ട് തുടങ്ങിയവയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവിലാണ് ബെയിലിംഗ് മെഷീന്‍ ഒരുക്കിയത്. അരിമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബെയിലിംഗ് മെഷീന്‍ വഴി ഞെരുക്കി ചുരുക്കി കെട്ടുകളാക്കി വെക്കുന്നതിലൂടെ എംസിഎഫ് കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്ന സാഹചര്യത്തിന് വലിയ പരിഹാരമാവും. കൂടാതെ മാലിന്യം ഒഴിവാക്കുമ്പോള്‍ ഒറ്റതവണ പരമാവധി കൈമാറാനും സാധിക്കും. എംസിഎഫില്‍ മാലിന്യം സൂക്ഷിക്കുന്നതിന് കൂടുതല്‍ സ്ഥല സൗകര്യവും ലഭിക്കും.


അരിമ്പൂര്‍ പഞ്ചായത്തില്‍ 21 പേരടങ്ങുന്ന ഹരിതകര്‍മ്മസേനയാണ് പ്രവര്‍ത്തിക്കുന്നത്. നാല് സംഘമായി തിരിഞ്ഞ് മാലിന്യ ശേഖരണം നടത്തുന്നു. നിലവില്‍ മാസത്തില്‍ 15 ദിവസം മാലിന്യ ശേഖരണവും ബാക്കി 15 ദിവസം തരം തിരിക്കലും എന്ന രീതിയിലാണ് പ്രവര്‍ത്തനം. ശേഖരണ മികവിനായി ഇലക്ട്രിക് വാഹനം, വെയിംഗ് മെഷീന്‍, ട്രോളി തുടങ്ങിയവും പൂര്‍ണസജ്ജമാണ്.


കുന്നത്തങ്ങാടിയില്‍ വെളുത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഹരിതകര്‍മ്മ സേനയുടെ എംസിഎഫില്‍ സ്ഥാപിച്ച ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി ജി സജീഷ് അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ വി രജനീഷ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഷിമി ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ ഷാജി, അസിസ്റ്റന്റ് സെക്രട്ടറി റെസി റാഫേല്‍, എച്ച് ഐ മഹേന്ദ്ര സി എം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സി ഡി എസ് പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories