The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്തു

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ആവേശകരമായ സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ്…

Kerala07 Feb 2024, 3:37 AM 52,095
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്തു
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ആവേശകരമായ സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 244 റൺസെന്ന ഭേദപ്പെട്ട സ്കോർ ഉയർത്തി. മറുപടി ബാറ്റിം​ഗിൽ 48.5 ഓവറിൽ എട്ട്‌ വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. 76 റൺസെടുത്ത ഓപ്പണർ ല്വാന്‍-ഡ്രേ പ്രിടോറ്യൂസ്, 64 റൺസെടുത്ത റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഒലിവർ വൈറ്റ്ഹെഡ് 22, ക്യാപ്റ്റൻ യുവാൻ ജെയിംസ് 24 എന്നിങ്ങനെയും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി പേസർ രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിം​ഗിൽ ഇന്ത്യ അപ്രതീക്ഷിത ബാറ്റിം​ഗ് തകർച്ചയാണ് നേരിട്ടത്. 34 റൺസിനിടെ നാല് ഇന്ത്യൻ ബാറ്റർമാർ ഡ​ഗ്ഔട്ടിൽ മടങ്ങിയെത്തി. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഉദയ് സഹാരാണിനൊപ്പം സച്ചിൻ ദാസ് ഒന്നിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. 96 റൺസുമായി സച്ചിൻ പുറത്തായപ്പോൾ ഇന്ത്യൻ സ്കോർ 203ൽ എത്തിയിരുന്നു.

അഞ്ചാം വിക്കറ്റിൽ സച്ചിൻ-ഉദയ് സഖ്യം 169 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വന്നവരാരും വിജയലക്ഷ്യത്തിലേക്ക് സ്കോർ ചെയ്തില്ല. പക്ഷേ വിജയം സ്വന്തമാക്കുകയെന്ന ഉത്തരവാദിത്തം നായകൻ ഉദയ് സഹാരണ്‍ മറന്നില്ല. 81 റൺസുമായി സഹാരൺ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ ഒരു റൺസ് മാത്രം മതിയായിരുന്നു. ക്യാപ്റ്റൻ പുറത്തായതിന് തൊട്ടടുത്ത പിന്തിൽ ഫോർ അടിച്ച് രാജ് ലിംബാനി ഇന്ത്യയെ വിജയിപ്പിച്ചു.

മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരും ഇന്ത്യ ബാറ്റിം​ഗിൽ നിർണായകമായി. 23 വൈഡ് ഉൾപ്പടെ 27 എക്സട്രാ റൺസാണ് ദക്ഷിണാഫ്രിക്ക വിട്ടു നൽകിയത്. ട്രിസ്റ്റൻ ലൂസ്, നൊബാനി മൊകേന എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.

Share this story

Share

Related Stories