The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു

റോബോട്ടിക്‌സ് പ്രവർത്തന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തുലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്ര…

Kerala19 Feb 2024, 4:15 PM 50,873
ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു

റോബോട്ടിക്‌സ് പ്രവർത്തന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു


ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതിന്റെ തുടക്കം എന്ന നിലയിലാണ് എ ഐ മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എ ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ മൂന്ന് വർഷത്തെ കാലയളവിൽ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആക്ടിവിറ്റി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്‌സ് & അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ് നിർമാണം, നിർമിതബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡി.റ്റി.പിയും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധ ഭാഗങ്ങളാണ് പ്രവർത്തന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.


തെരഞ്ഞെടുക്കപ്പെട്ട 102 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തത്. പ്രോഗ്രാമിങ്,അനിമേഷൻ മേഖലകളിലാണ് പരിശീലനം നൽകിയത് . കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജയപ്രകാശ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ സുപ്രിയ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories