The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ലിറ്റിൽ കൈറ്റ്സ് കോട്ടയം ജില്ലാ ക്യാമ്പിന് തുടക്കമായി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പിന് കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി…

Kerala19 Feb 2024, 8:20 PM 13,096
ലിറ്റിൽ കൈറ്റ്സ് കോട്ടയം ജില്ലാ ക്യാമ്പിന് തുടക്കമായി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പിന് കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കം. ക്യാമ്പ് അംഗങ്ങളുമായി കൈറ്റ് സി.ഇ.ഒ: കെ. അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയും ജില്ലാ ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മേയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും അറിയിച്ചു.


പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 143 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 4218 അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്‌കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1015 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 86 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക് പ്രത്യേകം സെഷനുകളുണ്ടാകും.


വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്താനുള്ള ലക്ഷ്യത്തോടെയാണ് അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്വേറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിക്കും. ത്രിഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ ത്രിഡി വസ്തക്കളുടെ നിർമ്മാണം, ത്രിഡി അനിമേഷൻ എന്നിവയാണ് പ്രായോഗികമായി ആനിമേഷൻ വിദ്യാർഥികൾ പരിശീലിക്കുന്നത്.


മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സിസിടിവി ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിക്കുന്നത്.


മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്വേർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിക്കുന്നത്. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക്ലി, പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ പരിചയപ്പെടുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന് (ഫെബ്രുവരി 18)തിരുവനന്തപുരം ക്യാമ്പിൽ വച്ച് എ.ഐ/റോബോട്ടിക്സ് ആക്ടിവിറ്റി ബുക്കിന്റെ പ്രകാശനം നടത്തും.


Share this story

Share

Related Stories