The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

റേഷൻ വ്യാപാരി പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തി

കേരള റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘടനാ പ്രതിനിധ…

Kerala01 Mar 2024, 4:35 PM 37,814
റേഷൻ വ്യാപാരി പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തി

കേരള റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11.30 ന് ചർച്ച നടത്തി.


റേഷൻ വ്യാപാരികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളായ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,  KTPDS നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിച്ചത്.


ഓരോ വിഷയങ്ങളിന്മേലും സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് മന്ത്രി വ്യാപാരികളോട് വിശദീകരിച്ചു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്ന സംഘടനകളുടെ ആവശ്യത്തിന്മേൽ സർക്കാരിന് തുറന്ന മനസ്സാണുള്ളത്. എന്നാൽ കേരളത്തിന്റെ നിലവിലെ സാമ്പത്തിക പരിമിതിയിൽ ഇക്കാര്യം ഉടനെ പരിഹരിക്കാൻ കഴിയില്ല എന്നും കുറച്ചുകൂടി സാവകാശം ആവശ്യമാണെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.


കെ.പി.റ്റി.ഡി.എസ് നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് റേഷനിംഗ് കൺട്രോളർ കൺവീനറായിട്ടുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായും മാർച്ച് മാസത്തോടെ റിപ്പോർട്ട്  സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരി സംഘടനകളുമായി ചർച്ച  നടത്തി കെ.റ്റി.പി.ഡി.എസ് നിയമം പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിന് ധനകാര്യ മന്ത്രിയുമായി ആലോചിച്ച് വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും  മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ വ്യാപാരികൾ സമരപരിപാടികളിൽ നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.ജി.പ്രിയ്യൻകുമാർ, സി.ബി. ഷാജികുമാർ, സി.മോഹനൻ പിള്ള, കാടാമ്പുഴ മൂസ, കെ.ബി. ബിജു, റ്റി. മുഹമ്മദലി, മീനാങ്കൽ സന്തോഷ്, കുറ്റിയിൽ ശ്യം, ഉഴമലയ്ക്കൽ വേണുഗോരാൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Share this story

Share

Related Stories