The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

മ്യൂസിയങ്ങൾ സജ്ജമാക്കുന്നത് കഥ പറയും മാതൃകയിൽ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധുനിക മ്യൂസിയം സങ്കൽപ്പങ്ങൾക്കനുസരിച്ച് കഥപറയും മാതൃകയിൽ തീമാറ്റിക് രീതിയിലാണ് സംസ്ഥാനത്ത്  മ്യൂസിയങ്ങൾ സജ്ജമാക്കുന്നതെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഇത്തരത്തിൽ കഴിഞ്…

Kerala23 Oct 2024, 3:00 AM 29,801
മ്യൂസിയങ്ങൾ സജ്ജമാക്കുന്നത് കഥ പറയും മാതൃകയിൽ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധുനിക മ്യൂസിയം സങ്കൽപ്പങ്ങൾക്കനുസരിച്ച് കഥപറയും മാതൃകയിൽ തീമാറ്റിക് രീതിയിലാണ് സംസ്ഥാനത്ത്  മ്യൂസിയങ്ങൾ സജ്ജമാക്കുന്നതെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഇത്തരത്തിൽ കഴിഞ്ഞ 8 വർഷങ്ങളിലായി നിരവധി മ്യൂസിയങ്ങളാണ് വിവിധ വകുപ്പുകളുടെ കീഴിൽ യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. മ്യൂസിയം ശ്രീ ചിത്രാ ആർട്ട് ഗ്യാലറി പൈതൃക മന്ദിരത്തിൽ നിർമ്മിച്ച ആമുഖ ഗ്യാലറി  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.\"\"


മ്യൂസിയം വകുപ്പും ഈ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.  അതിന്റെ സാക്ഷ്യപത്രങ്ങളാണ് തിരുവനന്തപുരത്തെ നവീകരിച്ച നാച്വറൽ ഹിസ്റ്ററി മ്യൂസിയവും രാജാ രവിവർമ്മ ആർട്ട് ഗാലറിയും. രവിവർമ്മ ചിത്രങ്ങൾക്കും രവിവർമ്മ സ്‌കൂൾ ഓഫ് ആർട്ടിലെ മറ്റ് കലാകാരൻമാരുടെ ചിത്രങ്ങൾക്കും മാത്രമായി ഒരു ഗ്യാലറി സ്ഥാപിക്കുകയെന്ന ദീർഘകാല സ്വപ്നമാണ് രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിലൂടെ യാഥാർത്ഥ്യമായത്. വിശ്വോത്തര കലാകാരന് ജന്മനാട്ടിൽ ഒരു സ്മാരകമെന്നതും കണക്കിലെടുത്താണ് ഗ്യാലറിക്ക് തുടക്കം കുറിച്ചത്. ഗ്യാലറിയിലെ ചിത്രങ്ങളെക്കുറിച്ചും സമകാലിക കലയെക്കുറിച്ചും പഠനങ്ങൾ നടത്തുന്നതിനും വിവരണങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ലൈബ്രറിയോടുകൂടിയ  ആമുഖ ഗ്യാലറി ഒരുക്കിയതെന്ന് മന്ത്രി പറഞ്ഞു.\"\"


ആമുഖ ഗ്യാലറിയിൽ പ്രവേശിക്കുന്നവർക്ക് രാജാരവിവർമ്മക്കുറിച്ചും അദ്ദേഹത്തിന്റെ രചനാ സമ്പ്രദായത്തെക്കുറിച്ചും തന്റെ കലാജീവിതത്തിനിടെ അദ്ദേഹം കടന്നുപോയ മറ്റു നാടുകളെക്കുറിച്ചും സംഭാവനകളെ കുറിച്ചും വ്യക്തമായ ധാരണ നൽകുന്ന തരത്തിലാണ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദേശീയരും സ്വദേശീയരുമായ കലാസ്വാദകർക്ക് വളരെയേറെ പ്രയോജനപ്രദമാകുന്ന പദ്ധതി  നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഗ്യാലറിയുടെ അണിയറയിൽ പ്രവർത്തിച്ചവരെയും മന്ത്രി അനുമോദിച്ചു.


 വാർഡ് കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക-ആരോഗ്യ വകുപ്പ് അഡീണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ ഖൊബ്രഗഡെ, രാമവർമ, കേരള ചരിത്ര പൈതൃക മ്യൂസിയം ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ്  പാർവ്വതി എസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മഞ്ജുളാദേവി തുടങ്ങിയവർ സംബന്ധിച്ചു.


Share this story

Share

Related Stories