The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

* ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാ…

Kerala15 Jul 2025, 2:25 AM 24,301
സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

* ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങൾക്ക് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതുക്കിയ എൻ.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.


തൃശൂർ ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം, തൃശൂർ മണലൂർ കുടുംബാരോഗ്യ കേന്ദ്രം 94.32 ശതമാനം, കൊല്ലം വേളമാനൂർ ജനകീയ ആരോഗ്യ കേന്ദ്രം 86.89 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂർ കൊടകര കുടുംബാരോഗ്യ കേന്ദ്രം 87.64 ശതമാനം, തൃശൂർ മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം 96.63 ശതമാനം, കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം 86.37 ശതമാനം, കോഴിക്കോട് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം 84.87 ശതമാനം എന്നിങ്ങനെ സ്‌കോറോടെ പുനഃഅംഗീകാരവും ലഭിച്ചു.


7 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 154 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.


എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി. / യു.പി.എച്ച്.സികൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.


Share this story

Share

Related Stories