The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

പൊതുതെളിവെടുപ്പ്‌ മാര്‍ച്ച്‌ 20 ന്‌

ഇലക്ട്രിസിറ്റി ആക്ട്‌ 2003 ലെ സെക്ഷൻ 86 (1) പ്രകാരം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുവാനും ഗ്രിഡുമായി കണക്ട്‌ ചെയ്യുവാനും വേണ്ടിയുള്ള നടപടികള…

Kerala14 Mar 2024, 5:05 PM 45,108
പൊതുതെളിവെടുപ്പ്‌ മാര്‍ച്ച്‌ 20 ന്‌

ഇലക്ട്രിസിറ്റി ആക്ട്‌ 2003 ലെ സെക്ഷൻ 86 (1) പ്രകാരം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുവാനും ഗ്രിഡുമായി കണക്ട്‌ ചെയ്യുവാനും വേണ്ടിയുള്ള നടപടികള്‍ നിഷ്കര്‍ഷിക്കുന്ന കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യുവബിള്‍ എനര്‍ജി ആൻഡ് നെറ്റ്‌ മീറ്ററിംഗ്‌) റഗുലേഷന്‍സ്‌ 2020, കമ്മീഷന്‍ 2020 ഫെബ്രുവരി 7 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രസ്തുത റെഗുലേഷന്‍ 2022 ൽ ഭേദഗതി ചെയ്തിട്ടുണ്ട്‌. പുനരുപയോഗ ഊർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം 2030 നോട്‌ കൂടി 500 GW ആക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സര്‍ക്കാർ 2029-30 കാലയളവിനുള്ള പുതുക്കിയ ആർ.പി.ഒ ടാര്‍ജറ്റ്‌ നിഷ്കര്‍ഷിക്കുന്ന ഉത്തരവ്‌ മാര്‍ച്ച്‌ 31, 2022 ന്‌ പ്രസിദ്ധീകരിച്ചു.


കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത ഓര്‍ഡറിന്റെയും ഉപഭോക്താക്കളിൽ നിന്നും സര്‍ക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യുവബിൾ എനര്‍ജി ആൻഡ് നെറ്റ്‌ മീറ്ററിംഗ്‌) (രണ്ടാം ഭേദഗതി) റഗുലേഷന്‍സ്‌. 2024 ന്റെ കരട്‌ ജനുവരി 29, 2024 ന്‌ കമ്മീഷന്റെ വെബ്സെറ്റില്‍ (www.erckerala.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ചിട്ടുള്ള പൊതുതെളിവെടുപ്പ്‌ മാര്‍ച്ച്‌ 20ന്‌ കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോര്‍ട്ട്‌ ഹാളിൽ വച്ച്‌ രാവിലെ 11 മണിക്ക്‌ നടത്തുന്നു.


പൊതുതെളിവെടുപ്പില്‍ നേരിട്ട്‌ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ വീഡിയോ കോണ്‍ഫറന്‍സ്‌ മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ്‌ മുഖാന്തിരം പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർ മാര്‍ച്ച്‌ 19ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ മുന്‍പായി പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ (kserc@erckerala.org) എന്ന ഇ-മെയില്‍  മുഖാന്തിരം അറിയിക്കണം. കൂടാതെ തപാല്‍ മുഖേനയും ഇ-മെയില്‍ (kserc@erckerala.org) മുഖേനയും പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാല്‍/ ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്‌.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്‌. വെള്ളയമ്പലം. തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.


Share this story

Share

Related Stories