The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി…

Kerala04 Feb 2025, 4:30 AM 32,978
ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ കാർഡുകാരിൽ 95.61 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91.37 ശതമാവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്.


ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 9 ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണ്. എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ ദീർഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.


ചില എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ കയറ്റിറക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായിട്ടുണ്ട്. ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Share this story

Share

Related Stories