The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ

39 -മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ സ്‌കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് . കായിക മത്സരങ്ങൾ കേരള സ…

Kerala11 Jan 2024, 2:35 AM 35,237
സംസ്ഥാന  ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ
39 -മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ സ്‌കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് . കായിക മത്സരങ്ങൾ കേരള സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കായികമേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. മന്ത്രി ജി.ആർ അനിൽ അധ്യക്ഷനാകും. ആന്റണി രാജു എംഎൽഎ, ശശി തരൂർ എം.പി, തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ എസ്, അടൂർ പ്രകാശ് എം.പി, എംഎൽഎമാരായ ഡി.കെ മുരളി, ജി.സ്റ്റീഫൻ, വി.കെ പ്രശാന്ത് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ദേശീയ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ സി.കെ വിനീത് കായിക താരങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3.30 ന് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് സംഘടിപ്പിക്കും.

14ന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെയും 9 ഐ എച്ച് ആർ ഡി സ്‌കൂളുകളിലെയും ആയിരത്തിൽ പരം കായിക പ്രതിഭകളാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുക. മത്സരാർത്ഥികൾ അടക്കം ഏകേദശം1500 ഓളം പേർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമാകും.

ജനുവരി 13ന് രാവിലെ എട്ടിന് ആരംഭിച്ച് 14ന് വൈകിട്ട് മൂന്നിന് സമാപിക്കുന്ന തരത്തിലാണ് 58 ഇനങ്ങളിലായുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിക്കുന്നത്. മത്സരവേദി സജ്ജീകരണം, ഭക്ഷണം, കുടിവെള്ള വിതരണം, ഗതാഗതസംവിധാനം, സുരക്ഷിതമായ വേദി, താമസം തുടങ്ങിയ സൗകര്യങ്ങൾ കായികമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മന്ത്രി ജി.ആർ അനിൽ ചെയർമാനായും നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ സി.എസ് വർക്കിംഗ് ചെയർപേഴ്സണായും 301 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഇതിന്റെ ഭാഗമായി രൂപീകരിച്ചിരുന്നു. സംഘാടക സമിതിയുടെ മേൽനോട്ടത്തിൽ വിവിധ സബ് കമ്മിറ്റികളും വിപുലമായ പ്രവർത്തനം നടത്തിവരികയാണ്.

മത്സരാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ, സംഘാടക സമിതി ജനറൽ കൺവീനർ ബിന്ദു.ആർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുൽഫിക്കർ എ. തുടങ്ങിയവർ മന്ത്രിയോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share this story

Share

Related Stories