The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; നീതി ആയോഗ് സിഇഒ

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടുവെന്ന് നീതി ആയോഗ് സിഇഒ. നരേന്ദ്രമോദി നേരിട്ട് ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രധാനമന്ത്…

Kerala20 Jan 2024, 2:30 AM 42,489
സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി രഹസ്യമായി ഇടപെട്ടു; നീതി ആയോഗ് സിഇഒ
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടുവെന്ന് നീതി ആയോഗ് സിഇഒ. നരേന്ദ്രമോദി നേരിട്ട് ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

'ഫിനാന്‍സിങ് റിപ്പോര്‍ട്ടിങ് ഇന്‍ ഇന്ത്യ' എന്ന സെമിനാറിലായിരുന്നു നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ഇടപെടല്‍. നികുതി വിഹിതത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അധികാരം ധനകാര്യ കമ്മിഷനുണ്ട്. എന്നാല്‍ ഇത് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കെ താന്‍ ഇതിന് ഇടനിലക്കാരനായി. 42 ശതമാനം കേന്ദ്ര നികുതി വിഹിതം നല്‍കണമെന്നായിരുന്നു ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ. ഇത് 33 ശതമാനമായി വെട്ടി കുറച്ചുവെന്ന് ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ധനകാര്യ കമ്മിഷന്റെ നികുതി വിഹിതം സംബന്ധിച്ച ശുപാര്‍ശകളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ സത്യത്തെ മറച്ചുപിടിക്കാനുള്ള ആവരണങ്ങളാക്കി ബജറ്റിനെ മാറ്റി. ക്ഷേമ പദ്ധതികള്‍ക്കുള്ള പണവും കേന്ദ്ര സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ത്തന്നെ വെട്ടിക്കുറച്ചു എന്നും നീതി ആയോഗ് സിഇഒ വെളിപ്പെടുത്തി. നികുതി വിഹിതം വെട്ടിക്കുറച്ചതില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിരന്തരം രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍.

Share this story

Share

Related Stories