The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

മാലിന്യമുക്ത നവകേരളം: നവംബർ മാസത്തിൽ യൂസർഫീ കളക്ഷൻ രണ്ട് കോടി കടന്നു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കളക്ഷൻ മലപ്പുറം ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്നും യൂസർഫീ ക…

Kerala08 Jan 2024, 8:25 PM 12,818
മാലിന്യമുക്ത നവകേരളം: നവംബർ മാസത്തിൽ യൂസർഫീ കളക്ഷൻ രണ്ട് കോടി കടന്നു
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കളക്ഷൻ മലപ്പുറം ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്നും യൂസർഫീ കളക്ഷനായി ലഭിച്ചത്. ഏറ്റവും കൂടുതൽ യൂസർഫീ ലഭിച്ചത് പുറത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നാണ്. 3,52,530 രൂപ (83.96 ശതമാനം)യാണ് ഇവിടെ നിന്നും യൂസർഫീ ഇനത്തിൽ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് പെരിന്തൽമണ്ണ നഗരസഭയാണ്. 9,50,600 രൂപ(83.40 ശതമാനം)യാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും 4,21,600 രൂപ (81.89 ശതമാനം) യൂസർഫീ ഇനത്തിൽ നിന്നും ലഭിച്ചു. ഹരിതകർമ്മ സേനാംഗങ്ങളാണ് മാലിന്യം ശേഖരിച്ച് തരംതിരിച്ച് കയറ്റി അയക്കുന്നത്.


സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളുമുൾപ്പെടെ മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. വലിച്ചെറിയൽ മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ബിന്നുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കന്നുണ്ട്. കൂടാതെ വിവിധ കേന്ദ്രങ്ങളിൽ സ്‌നേഹാരാമങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.


മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കോർപ്പസ് ഫണ്ട് നൽകുനതുൾപ്പെടെയുള്ള വിവിധ പ്രോത്സാഹന നടപടികളും സ്വീകരിക്കുണ്ട്. ഹരിത കർമ്മസേനക്ക് യുസർഫീ നൽകാത്തവർക്കെതിരെയും മോശം പ്രചാരണം നടത്തുന്നവർക്കെതിരെയും ഫൈൻ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ കേരള പഞ്ചായത്ത് രാജ്/മുനിസിപ്പൽ ഭേദഗതി നിയമ പ്രകാരം കർശന നടപടികൾ സ്വീകരിച്ചുവരുന്നതായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പ്രീതി മേനോൻ അറിയിച്ചു.

Share this story

Share

Related Stories